Tuesday, July 24, 2012

പുകച്ചുരുള്‍


"പാപഭാരവുമായി മരണം കാത്ത് ഞാന്‍ കിടന്നു,മനുഷ്യരാശിയെ എന്‍ വര്‍ഗ്ഗം പുകച്ചുകൊന്നു,
മരണം എന്‍റെ കൂടുകളില്‍ തങ്കലിപികളില്‍ ചിരിതൂകി,
വരുവിന്‍ എന്നെ വരിക്കുവിന്‍ എന്ന് മൊഴിഞ്ഞു,
എന്നില്‍ ദുഖം നിറഞ്ഞു തുളുമ്പി.
ഞാനും എന്‍ കൂട്ടരും മരണവാഹകരായല്ലോ,
കടയിലെ മരവിച്ച ചില്ല്കൂടിനരികില്‍ നീ വന്നു,
നിന്‍ പതനിസ്വനങ്ങള്‍ എന്നെ തളര്‍ത്തി,
എനിക്കായ് നീട്ടിയ പണം എന്‍ മനം തകര്‍ത്തു,
എന്നെ നീ നിന്‍റെ ഹൃദയത്തോട് ചേര്‍ത്തപ്പോള്‍ നിന്‍,
ഹൃദയസ്പന്ധനം മരണ മണിയായെന്‍ കാതില്‍ മുഴങ്ങി,
എന്‍ ജീവന്‍ വേര്‍പെടുവാനിനിയും നിമിഷങ്ങള്‍ മാത്രം.
സങ്കടമില്ല തെല്ലും, എങ്കിലും നിന്‍ ആയുസ്സില്‍,
നിന്നുമൊരംശം കവരുമല്ലോ എന്നോര്‍ത്ത് ഞാന്‍ തേങ്ങി,
എന്‍ മനം പിടഞ്ഞു,
ഹൃദയം നീറിപുകഞ്ഞു,
നിരാശ എന്നെ ചുറ്റി വരിഞ്ഞു,
മോക്ഷം നേടാന്‍അഹല്ല്യയെപോലെ ഞാന്‍*,
നിന്‍ ഹൃദയത്തോട് കാതോര്‍ത്തു കിടന്നു,
ഒടുവില്‍ നീയെന്നെയെരിച്ചു.
എന്‍ ശരീരം കനലായ്‌ പുകഞ്ഞു,
എന്‍ ജീവന്‍ നിന്‍ ചുറ്റിനും പുകച്ചുരുള്‍ തീര്‍ത്തു,
ശാപമോക്ഷം നേടി ഞാന്‍,
എന്‍ ജീവന്‍ വായുവില്‍ ലയിക്കുന്നു,
എന്‍ ജീവന്‍ എന്നെ വിട്ടുപോകുന്നു,
കൂടെ ഞാന്‍ ജീവനുടെ ഒരംശവും,
എന്നോട് ചേരുന്നു, ഞാനോ നീയോ അറിയാതെ."


(ഇതിന് കവിത എന്ന ലേബല്‍ കൊടുത്തതിന് എന്നോട് ക്ഷമിക്കുക)

6 comments:

  1. ആദ്യമെ ക്ഷമ ചോദിച്ചത് നന്നായി.... കുരച്ചുടെ നന്നക്ക്

    ReplyDelete
    Replies
    1. ഇഹ്ഹ്ഹ്ഹ്ഹ് ഓക്കേ ഇക്ക

      Delete
  2. ക്ഷമ ചോദിയ്ക്കാന്‍ മാത്രം നല്ലതൊന്നും കാണുനില്ലല്ലോ...

    (വെറുതെ പറഞ്ഞതാ ട്ടോ.. നന്നായിട്ടുണ്ട്.. )

    ReplyDelete
  3. കവിതയെ കുറിച്ച് പറയാന്‍ ഞാന്‍ ആള്ളല്ല, വേണേല്‍ അവടെ അനിയത്തിയെ കുറിച്ച് പറയാം. 'തല്ലാന്‍ ഓടിക്കുന്നവര്‍' അതെനിക്കിഷ്ടപെട്ടു.

    ReplyDelete
  4. മാര്‍ഗം ഇല്ലാതെ കവിത എന്നിട്ടതാണോ കൊള്ളാം
    --

    ReplyDelete